സൗദിയിൽ ഇനി മുതൽ നമസ്ക്കാര സമയത്ത് അടക്കാത്ത കടകൾ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിച്ച് അടപ്പിക്കില്ല
റിയാദ്: പുതിയ നിയമ പ്രകാരം നമസ്ക്കാര സമയങ്ങളിൽ അടക്കാത്ത കടകൾ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് നിർബന്ധിച്ച് അടപ്പിക്കില്ലെന്ന് സൗദി മതകാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുറഹ്മാൻ അസനദ്.
നമസ്ക്കാര സമയത്ത് കടകൾ അടക്കാതിരുന്നാൽ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥർ പരമാവധി മൂന്ന് തവണ മുന്നറിയിപ്പ് നൽകും. തുടർന്നും കടയുടമ നിയമലംഘനം തുടർന്നാൽ നിയമ ലംഘകനെതിരെ നടപടികൾ സ്വീകരിക്കുന്നതിനു മതകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ പൊലീസിനു റിപ്പോർട്ട് ചെയ്യുകയാണു ചെയ്യുക.
അതേ സമയം ടൂറിസ്റ്റുകളുമായി മതകാര്യ വകുപ്പ് ഉദ്യോഗസ്ഥർ ഏത് രീതിയിലായിരിക്കും ഇടപെടുകയെന്നതിനെക്കുറിച്ചും അൽ അറബിയ ചാനലിനു നൽകിയ അഭിമുഖത്തിനിടെ ശൈഖ് അബ്ദുറഹ്മാൻ സൂചന നൽകി.
ടൂറിസം വകുപ്പുമായി യോജിച്ച പ്രവർത്തന പദ്ധതി മതകാര്യ വകുപ്പിനുണ്ടെന്നും മത കാര്യ വകുപ്പ് ഉദ്യോഗസ്ഥർ പൂക്കളും പുഞ്ചിരിയും നല്ല സംസാരവുമായി ടൂറിസ്റ്റുകളുമായി ഇടപെടുമെന്നും ശൈഖ് അബ്ദുറഹ്മാൻ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം 👇
https://chat.whatsapp.com/CU6KCj7MfNk64UEiHXJ7ve
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa