സ്വദേശി പൗരനെ ബിനാമിയാക്കി റെഡിമെയ്ഡ് ഡ്രസ് ഷോപ്പ് നടത്തിയ വിദേശിക്ക് സൗദിയിലേക്ക് ആജീവാനന്ത പ്രവേശന വിലക്ക്
റിയാദ്: സ്വദേശി പൗരനെ ബിനാമിയാക്കിക്കൊണ്ട് ഒരു യമനി പൗരൻ റെഡിമെയ്ഡ് ഡ്രസ് ഷോപ്പ് നടത്തിയത് വാണിജ്യ മന്ത്രാലയം പിടികൂടുകയും റിയാദ് ക്രിമിനൽ കോടതി ബിനാമി വിരുദ്ധ നിയമ പ്രകാരം ശിക്ഷകൾ വിധിക്കുകയും ചെയ്തു.
പിഴയടക്കാനും ലൈസൻസുകൾ റദ്ദക്കാനും, സമാന രീതിയിലുള്ള സംരംഭം തുടങ്ങുന്നതിൽ നിന്ന് വിലക്കാനുമെല്ലാം റിയാദ് ക്രിമിനൽ കോടതി വിധിച്ചു.
അതോടൊപ്പം വിദേശിയെ നാടു കടത്താനും സൗദിയിലേക്ക് ആജിവാനന്ത പ്രവേശന വിലക്കേർപ്പെടുത്താനും രണ്ട് പേർക്കുമെതിരെയുള്ള കോടതി വിധി പത്രത്തിൽ പ്രസിദ്ധീകരിക്കാനും ഉത്തരവിൽ പറയുന്നുണ്ട്.
ബിനാമി പ്രവർത്തനങ്ങൾ 5 വർഷം വരെ തടവും 5 മില്യൻ റിയാൽ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണെന്ന് ബന്ധപ്പെട്ടവർ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
