Sunday, November 17, 2024
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇഖാമ ഇനി 3 മാസത്തേക്ക് പുതുക്കാം

റിയാദ്: വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റും ഇഖാമയും മൂന്ന് മാസത്തേക്ക് പുതുക്കുന്ന സംവിധാനത്തിനു സൗദി മന്ത്രി സഭ അംഗീകാരം നൽകി.

ഇത് വരെ ഒരു വർഷത്തേക്കുള്ള ലെവിയടച്ച് മാത്രമേ ഇഖാമ ഒരു വർഷത്തേക്ക് പുതുക്കാൻ സാധിച്ചിരുന്നുള്ളൂ. പുതിയ തീരുമാന പ്രകാരം ഇനി 3 മാസത്തേക്ക് ലെവിയടച്ച് ഇഖാമ 3 മാസത്തേക്ക് പുതുക്കാൻ സാധിക്കും.

സൗദിയിലെ തൊഴിലുടമകൾക്കും അതോടൊപ്പം തൊഴിലാളികൾക്കും പുതിയ തീരുമാനം ഏറെ ആശ്വാസമായി മാറും.

മാർച്ച് മുതൽ വിദേശ തിഴിലാളികൾക്ക് സ്പോൺസറുടെ അനുമതിയില്ലാതെ പുറത്ത് പോകാനും സ്പോൺസർഷിപ്പ് മാറാനും അനുമതി ലഭിക്കുന്നതോടനുബന്ധിച്ചാണു പുതിയ തീരുമാനം എന്നാണ്‌ സൂചന. കാരണം 3 മാസത്തേക്ക് മാത്രം ലെവി അടക്കുന്നതിനാൽ തൊഴിലാളി സ്പോൺസർഷിപ്പ് മാറിയാലും തിഴിലുടമക്ക് നഷ്ടം സംഭവിക്കില്ല. സ്പോൺസർഷിപ്പ് മാറുന്ന വിവരം നേരത്തെ അറിയിക്കണമെന്ന് വ്യവസ്ഥയും ഉള്ളതിനാൽ ഇഖാമ നേരത്തെ പുതുക്കി നൽകേണ്ട ആവശ്യവും ഉണ്ടാകില്ല.

അതേ സമയം ഗാർഹിക തൊഴിലാളികൾക്ക് പുതിയ നിബന്ധന ബാധകമാകില്ല. ഗാർഹിക തൊഴിലാളികൾക്ക് ഇഖാമ പുതുക്കാൻ പ്രതി വർഷം 600 റിയാൽ മാത്രമാണ് ചിലവ് വരുന്നത് എന്നതിനാലാണ് അവരെ പുതിയ സംവിധാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്