മെയ് 17 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനു ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി എയർലൈൻസ്; മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് പറയാൻ പറ്റില്ലെന്ന് ഡോ: തലാൽ
ജിദ്ദ: അടുത്ത മാസം 17 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി എയർലൈൻസ് കമ്മ്യൂണിക്കേഷൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് ബിൻ അബ്ദുൽ ഖാദർ താഷ് അറിയിച്ചു.
അതേ സമയം ഇത് വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ മെയ് 17 നു പുനരാരംഭിക്കുന്ന കാര്യത്തിൽ മാറ്റമില്ലെന്നും എന്നാൽ ഇക്കാര്യത്തിൽ പെട്ടെന്നുള്ള ഒരു മാറ്റം അപ്രതീക്ഷിതമല്ലെന്നും സൗദിയിലെ കൊറോണ വൈറസ് നിയന്ത്രണങ്ങൾക്കായുള്ള കമ്മിറ്റി സെക്രട്ടറി ഡോ. തലാൽ അൽ-തുവൈജ്രി പറഞ്ഞു.
വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനവും വിശദാംശങ്ങളും ബന്ധപ്പെട്ട അധികാരികൾ പഠിച്ച് കൊണ്ടിരിക്കുകയാണെന്നും ഡോ: തലാൽ അറിയിച്ചു.
മെയ് 17 നു വിമാന സർവീസ് പുനരാരംഭിച്ചാൽ തന്നെയും കോവിഡ് രൂക്ഷമായ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള സർവീസ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണു പൊതുവെ വിലയിരുത്തപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q