കബ്സ കഴിക്കുന്നത് കൊണ്ടുള്ള നാല് ഗുണങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന സന്ദേശം തെറ്റെന്ന് വിദഗ്ദ്ധർ
റിയാദ്: കബ്സ കഴിക്കുന്നത് കൊണ്ടുള്ള ഗുണഫലങ്ങൾ എന്ന പേരിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന സന്ദേശം പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ഖാലിദ് അൽ നിംർ നിഷേധിച്ചു.
കബ്സ ശരീരത്തിലെ എൻസൈമുകളെ നിയന്ത്രിക്കുന്നുവെന്നും ആന്റി ഓക്സിഡന്റാണെന്നും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ശരീരത്തിന്റെ ആക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
അതോടൊപ്പം കബ്സയിലെ മസാലകൾ വാർദ്ധക്യ ലക്ഷണങ്ങളെ തടയുന്നതായും കബ്സയുടെ മഹാത്മ്യം പറയുന്ന സന്ദേശത്തിൽ പ്രചരിപ്പിക്കപ്പെടുന്നു.
എന്നാൽ കബ്സയുടെ നേട്ടങ്ങളെക്കുറിച്ച് പ്രചരിപ്പിച്ച ഈ വിവരങ്ങൾ തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും ഡോ. ഖാലിദ് അൽ നിമർ സ്ഥിരീകരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa