സൗദിയിലെ അൽ അഫ് ലാജിൽ ശക്തമായ മഴ വെള്ളപ്പാച്ചിലിൽ പഴയ വീടുകൾ തകർന്നു; വീഡിയോ കാണാം
റിയാദ്: സതേൺ റിയാദിലെ അൽ അഫ് ലാജ് ഗവർണ്ണറേറ്റിൽ ശക്തമായ മഴവെള്ളപ്പാച്ചിലിനെത്തുടർന്ന് ചില പഴയ വീടുകൾ തകർന്നു.
മർക്കസുൽ ബദീഅയിലെ മണ്ണ് കൊണ്ട് നിർമ്മിച്ച ചില പഴയ വീടുകൾ തകർന്ന് വീഴുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടു.
വിവിധ ഭാഗങ്ങളിൽ നിന്ന് മഴ വെള്ളം കുത്തിയൊലിച്ചെത്തിയതോടെ പഴയ ഒരു വീട് തകർന്ന് വീഴുന്ന ദൃശ്യം അഫ് ലാജ് കാലാവസ്ഥാ സോഷ്യൽ മീഡിയ അക്കൗണ്ടും പ്രസിദ്ധപ്പെടുത്തി.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മണിക്കൂറുകളിൽ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. വരും മണിക്കൂറുകളിലും പല ഭാഗങ്ങളിലും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അഫ് ലാജിൽ മഴ വെള്ളത്തിൽ ഒരു വീട് തകരുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa