Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിൽ ശക്തമായ പൊടിക്കാറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടങ്ങൾ; മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്: വീഡിയോ കാണാം

അൽ അഫ് ലാജ്: സതേൺ അൽ അഫ് ലാജിലെ അൽ അജലിയ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിക്കുകയും ആളുകൾ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.

ശക്തമായ പൊടിക്കാറ്റ് കാരണം റോഡിലേക്കുള്ള കാഴ്ചക്ക് തടസ്സം നേരിട്ടതായിരുന്നു അപകടത്തിനു കാരണമായത്.

നിരവധി ട്രക്കുകളും കാറുകളും അപകടത്തിൽ പെട്ടതായി വിവിധ സൗദി മീഡിയകൾ പ്രസിദ്ധീകരിച്ച ക്ളിപുകളും വാർത്തകളും വ്യക്തമാക്കുന്നു.

അപകടങ്ങളിൽ രണ്ട് പേർ മരിച്ചതായും 14 പേർക്ക് പരിക്കേറ്റതായും ചില ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ചില സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പൊടിക്കാറ്റ് അനുഭവപ്പെടുന്നതിനാൽ അൽ അഫ് ലാജ് അൽ സലീൽ റോഡ് ഉപയോഗിക്കുന്ന യാത്രക്കാർ സൂക്ഷിക്കണമെന്ന് റോഡ് സുരക്ഷാ വിഭാഗം മുന്നറിപ്പ് നൽകി.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയും പൊടിക്കാറ്റുമെല്ലാം അനുഭവപ്പെടുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. അൽ അഫ് ലാജിലെ അപകടത്തിൻ്റെ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്