സൗദിയിൽ സ്വകാര്യ മേഖലയിൽ രണ്ട് ദിവസം അവധി നിലവിൽ വന്നെന്ന വാർത്തയോട് മന്ത്രാലയം പ്രതികരിച്ചു
ജിദ്ദ: സൗദിയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം അവധി നിലവിൽ വന്നെന്ന പ്രചാരണങ്ങളോട് മാനവ വിഭവശേഷി മന്ത്രാലയം പ്രതികരിച്ചു.
സ്വകാര്യ മേഖലയിലെ പ്രതിവാര അവധി ദിനങ്ങൾ രണ്ട് ദിവസമാക്കുന്നത് സംബന്ധിച്ച് ഇത് വരെ തീരുമാനമെടുത്തിട്ടില്ല.
അത്തരത്തിൽ ഒരു തീരുമാനം മന്ത്രാലയം സ്വീകരിച്ചാൽ അത് ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രഖ്യാപിക്കുമെന്നുമാണു മന്ത്രാലയം അറിയിച്ചത്.
സൗദിയിൽ നിലവിൽ സർക്കാർ മേഖലയിൽ വെള്ളി, ശനി ദിവസങ്ങളിലും സ്വകാര്യ മേഖലയിൽ വെള്ളിയാഴ്ച മാത്രവും ആണ് അവധി.
അതേ സമയം ചില മുൻ നിര സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ ഇപ്പോൾത്തന്നെ ആഴ്ചയിൽ രണ്ട് ദിവസം അവധി കൊടുക്കുന്നുണ്ട്.
സ്വകാര്യ മേഖലക്ക് മുഴുവൻ ആഴ്ചയിൽ രണ്ട് ദിവസം ഔദ്യോഗിക അവധിയെന്ന തീരുമാനത്തെക്കുറിച്ച് നേരത്തെ ചർച്ചകൾ പലതും വന്നിട്ടുണ്ടെങ്കിലും ഇത് വരെ ഔദ്യോഗിക തീരുമാനമൊന്നും ആയിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa