സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 103 പേർക്ക്; 1.62 കോടി പേർ സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിച്ചു
ജിദ്ദ: സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 103 പേർക്ക് മാത്രം; അതേ സമയം 195 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 2289 ആക്റ്റീവ് കേസുകൾ മാത്രമാണുള്ളത്. അതിൽ 565 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം സമീപ ദിനങ്ങളിൽ ആശ്വാസജനകമായ രീതിൽ തന്നെ കുത്തനെ കുറയുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8604 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്ത് ഇത് വരെയായി 3,88,63,696 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. അതിൽ 2,26,33,271 ഫസ്റ്റ് ഡോസും 1,62,30,425 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
