ലോകത്തിനെ അത്ഭുതപ്പെടുത്തി സൗദിയിലെ കൊറോണ കേസുകൾ കുത്തനെ താഴാനുള്ള മൂന്ന് കാരണങ്ങൾ വ്യക്തമാക്കി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി
ജിദ്ദ: ആരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സൗദിയിലെ കൊറോണ കേസുകൾ കുത്തനെ താഴാനുള്ള മൂന്ന് പ്രധാന കാരണങ്ങൾ വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം പ്രിവൻ്റീവ് ഹെൽത്ത് വിഭാഗം അണ്ടർ സെക്രട്ടറി ഡോ:അബ്ദുല്ലാ അസീരി.
ഉയർന്ന അപകടസാധ്യതയുള്ള മേഖലകൾ വേഗത്തിൽ തുറക്കാൻ തിരക്ക് കൂട്ടാത്തതായിരുന്നു കൊറോണ കേസുകൾ ഇത്തരത്തിൽ കുറയുന്നതിനുള്ള ഒരു പ്രധാന കാരണം.
മറ്റൊരു കാരണമായി അബ്ദുല്ല അസീരി സൂചിപ്പിക്കുന്നത് ഏറ്റവും ഫലപ്രദമായ മൂന്ന് കംബനികളുടെ വാക്സിനുകളുടെ ഉപയോഗമാണ്.
ഡെൽറ്റ മൂലമുള്ള പുതിയ തരംഗം ഭീഷണിയായിരുന്നെങ്കിലും രണ്ടാമത് ഡോസ് വാക്സിൻ വേഗത്തിൽ നൽകാൻ സാധിച്ചതും കേസുകൾ നിയന്ത്രിക്കാൻ സഹായകരമായതായി അബ്ദുല്ല അസീരി വ്യക്തമാക്കി.
അതേ സമയം കൊറോണയിൽ നിന്ന് സൗദി ഇത് വരെ കര കയറിയിട്ടില്ലെന്നും എങ്കിലും കര കയറാനുള്ള വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
സമീപ ദിനങ്ങളിൽ സൗദിയിലെ പ്രതിദിന കേസുകളും ആക്റ്റീവ് കേസുകളും ഗുരുതരാവസ്ഥയിലുള്ള കേസുകളും കുത്തനെ കുറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa