Friday, September 27, 2024
Saudi ArabiaTop Stories

സൗദിയിൽ ഈ വർഷത്തെ മദ്ധ്യാഹ്ന വിശ്രമ നിയമ കാലയളവ് അവസാനിച്ചു

ജിദ്ദ: സൗദിയിൽ നിലവിലുണ്ടായിരുന്ന മദ്ധ്യാഹ്ന വിശ്രമ നിയമം കഴിഞ്ഞ ദിവസം – സെപ്തംബർ 15 – അവസാനിച്ചു.

എല്ലാ വർഷവും ജൂൺ 15 മുതൽ സെപ്തംബർ 15 വരെയാണു തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമം നടപ്പാക്കാറുള്ളത്.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ കീഴിൽ പരിശോധനകൾ വ്യാപകമായി നടന്നിരുന്നു.

പരിശോധനകളിൽ ചില തൊഴിലുടമകൾ നിയമ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തുകയും അവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

പരിശോധനകളും തൊഴിലുടമകൾക്കും തൊഴിലാളികൾക്കും അവബോധം വർദ്ധിച്ചതും കാരണമായി ഈ വർഷം നിയമ ലംഘനങ്ങൾ വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്