Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന്റെ മോചനം സാധ്യമാകുന്നു

റിയാദ്: ഈജിപ്ഷ്യൻ സ്വദേശി കൊല്ലപ്പെട്ട കേസിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട പഞ്ചാബ് സ്വദേശി ബൽവീന്ദർ സിംഗിന്റെ ശിക്ഷ ഇന്ത്യൻ എംബസിയുടെ ഇടപെടൽ മൂലം ഒഴിവാകുന്നു.

വധിക്കപ്പെട്ടയാളുടെ കുടുംബം 10 ലക്ഷം റിയാൽ ദിയ പണമായി നൽകിയാൽ മാപ്പ് നൽകാമെന്ന് എംബസിയെ അറിയിച്ചതോടെയാണു ബൽവീന്ദർ വധ ശിക്ഷയിൽ നിന്ന് ഒഴിവാകുന്നത്.

ആറ് മാസത്തിനകം പണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടെ പണം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ ബൽവീന്ദറിന്റെ കുടുംബം.

2013 മെയ് മാസത്തിൽ ഈജിപ്തുകാരൻ കത്തിയുമായി തൊഴിലാളികളെ ഭീഷണിപ്പെടുത്താൻ എത്തിയപ്പോൾ ബ ൽവീന്ദർ വടിയെടുത്ത് അടിച്ചത് മരണ കാണമാകുകയായിരുന്നു.

ബൽവീന്ദറിന്റെ കൂടെയുണ്ടായിരുന്ന ബന്ധുവിനു 3 വർഷം തടവും ബൽവീ ന്ദറിനു വധശിക്ഷ യുമായിരുന്നു വിധിച്ചത്.
ഇരുവരും ഒളിവിൽ പോയിരുന്നെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.

10 ലക്ഷം റിയാലിൽ 2 ലക്ഷം ബൽ വീന്ദറിന്റെ സ്പോൺസർ നൽകാമെന്നേറ്റിട്ടുണ്ട്. ബാക്കി കുടുംബം കണ്ടെത്തും.

ഏതായാലും വധശിക്ഷ നടപ്പാക്കാൻ ഏതാനും ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ മോചനം സാധ്യമായത് വിഷയത്തിൽ ഇടപെട്ട എംബസിക്കും സാമൂഹിക പ്രവർത്തകർക്കും വലിയ സന്തോഷം പകരുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്