Sunday, September 22, 2024
Saudi ArabiaTop StoriesWorld

സൻആ എയർപോർട്ടിലുള്ള സാധാരണക്കാരോട് പെട്ടെന്ന് ഒഴിഞ്ഞ് പോകാൻ നിർദ്ദേശം;ഹൂത്തികൾക്ക് ശക്തമായ തിരിച്ചടി നൽകിയേക്കും

സൻആ എയർപോർട്ടിലുള്ള സാധാരാണക്കാരായ ജനങ്ങളോട് എത്രയും പെട്ടെന്ന് എയർപോർട്ട് വിട്ട് പോകാൻ അറബ് സഖ്യ സേന ആവശ്യപ്പെട്ടു.

സൻആ വിമാനത്താവളം ഉടൻ ഒഴിപ്പിക്കാൻ തങ്ങൾ അന്താരാഷ്ട്ര, മാനുഷിക സംഘടനകളുടെ പ്രവർത്തകരോട് ആവശ്യപ്പെടുന്നുവെന്ന് സഖ്യ സേന പ്രസ്താവിച്ചു.

വിമാനത്താവളത്തിൽ നിന്നുള്ള ഭീഷണിയെ പ്രവർത്തനക്ഷമമായി നേരിടാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സഖ്യം അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൻആ എയർപോർട്ടിൽ നിന്ന് നിരവധി ഡ്രോണാക്രമണങ്ങളാണു സൗദിയിലെ ലക്ഷ്യമാക്കി വന്നിട്ടുള്ളത്.

കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്ക് മുംബ് അബഹ എയർപോർട്ടിനെതിരെയും തുടർന്ന് ജിസാൻ എയർപോർട്ടിനെതിരെയും ഹൂത്തികൾ ആക്രമണശ്രമം നടത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്