ചൊവ്വാഴ്‌ച, മെയ്‌ 19, 2026
Saudi ArabiaTop Stories

6000 കടന്ന് സൗദിയിലെ കൊറോണ രോഗികൾ; ജാഗ്രതാ നിർദ്ദേശം

സൗദിയിലെ നിലവിലെ കൊറോണ രോഗികളുടെ എണ്ണം 6089 ആയി ഉയർന്നു. ഏതാനും ദിവസങ്ങൾക്ക് മുംബ് 2000 ത്തിനു താഴെയെത്തിയിരുന്ന സ്ഥാനത്താണിപ്പോൾ 6000 ത്തിനു മുകളിലേക്ക് ആക്റ്റീവ് കേസുകൾ ഉയർന്നത്.

പുതുതായി 846 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 262 പേർക്ക് മാത്രമാണു രോഗമുക്തി ലഭിച്ചത്. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 61 ആയി ഉയർന്നിട്ടുമുണ്ട്. അതേ സമയം ഒരു കൊറോണ മരണം മാത്രമാണു റിപ്പോർട്ട് ചെയ്തതെന്നത് ആശ്വാസം പകരുന്നുണ്ട്.

രാജ്യത്ത് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം ആവർത്തിച്ചു. വാക്സിനേഷൻ പൂർത്തിയാക്കുകയും മാസ്ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ കഴുകുകയും ചെയ്യലടക്കമുള്ള എല്ലാ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണമെന്നാണു അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്.

അതേ സമയം ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 27 ലക്ഷം പിന്നിട്ടതായി ആരോഗ്യ മന്ത്രാലയ ഡാറ്റകൾ വ്യക്തമാക്കുന്നു.

സൗദിയിലെ പ്രതിദിന കൊറോണ കേസുകളുടെ റിപ്പോർട്ടിംഗ് സമയം ജനുവരി 1 മുതൽ ഉച്ചക്ക് 12 മണിയാക്കി മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയ വാക്താവ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്