സൗദിയിൽ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘന പരിശോധനകൾ ശക്തമായി തുടരുന്നു
ജിദ്ദ: രാജ്യത്ത് ഇഖാമ,തൊഴിൽ, അതിർത്തി നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം നിയമ ലംഘകരായ 14,227 പേരെയാണു അധികൃതർ പിടി കൂടിയത്. അതിൽ 7301 ഇഖാമ നിയമ ലംഘകരും 1626 തൊഴിൽ നിയമ ലംഘകരും 5300 അതിർത്തി നിയമ ലംഘകരും ഉൾപ്പെടുന്നു.
അനധികൃത മാർഗങ്ങളിലൂടെ സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 120 പേരെയും പിടികൂടിയിട്ടുണ്ട്. അതിൽ 51 ശതമാനം യമനികളും 45 ശതമാനം എത്യോപ്യക്കാരും 4 ശതമാനം മറ്റു രാജ്യക്കാരുമാണ്.
നിയമ പരമല്ലാത്ത രീതിയിൽ സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച 24 പേരും നിയമ ലംഘകർക്ക് അഭയം നൽകിയ 11 പേരും പിടിക്കപ്പെട്ടിട്ടുണ്ട്.
8029 നിയമ ലംഘകരെയാണു നാടു കടത്തിയതെന്നും ആഭ്യന്തര മന്താലയം പുറത്ത് വിട്ട പ്രതിവാര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
