സൗദിയിൽ മില്യണുകളുടെ അഴിമതി വേട്ട; പ്രവാസികളടക്കം പിടിയിൽ
റിയാദ്: വിവിധ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് നിരവധി സ്വദേശികളും വിദേശികളും അഴിമതി വിരുദ്ധ സമിതിയുടെ പിടിയിലായി.
ഒരു കേസിൽ ഹവാലപ്പണം സൗദിക്ക് പുറത്തേക്ക് അയക്കാൻ ഒരു വിദേശിയെയും സ്വദേശിയെയും സഹായിച്ച ബാങ്ക് ഉദ്യോഗസ്ഥനും പണമയച്ച വിദേശിയും സ്വദേശിയും പിടിയിലായി.
സൗജന്യ യാത്രകളും സമ്മാനങ്ങളും കൈക്കൂലിയായി സ്വീകരിച്ചായിരുന്നു ബാങ്ക് ഉദ്യോഗസ്ഥൻ മില്യണുകൾ സൗദിക്ക് പുറത്തേക്ക് അയക്കാൻ നിയമവിരുദ്ധമായി സഹായം ചെയ്തത്.
മറ്റൊരു കേസിൽ നിയമ വിരുദ്ധ നിർമ്മാണ പ്രവൃത്തിക്ക് ലൈസൻസ് നൽകാനായി വൻ തുക കൈക്കൂലി വാങ്ങി സഹായിച്ച എഞ്ചിനീയറിംഗ് കൺസൾട്ടൻസിയിലെ ഒരു വിദേശിയും അറസ്റ്റിലായി.
ഒരു സ്ഥാപനത്തിന്റെ നെറ്റ് വർക്ക് കണക്ഷൻ കാലാവധി നീട്ടി നൽകുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട് ഉടമയിൽ സമ്മർദ്ദം ചെലുത്തിയ ടെലികോം മേഖലയുമായി ബന്ധപ്പെട്ട 3 വിദേശികളും പിടിക്കപ്പെട്ടിട്ടുണ്ട്.
ഇവക്ക് പുറമെ ബലദിയ, മുറൂർ, സുരക്ഷാ വിഭാഗം തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും അഴിമതി വിരുദ്ധ വേട്ടയിൽ പിടിയിലായവരിൽ ഉൾപ്പെടുന്നതായി സമിതി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa