Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലെ വെള്ളിയാഴ്ചയിലെ കാലവസ്ഥ ഇങ്ങനെ

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വെള്ളിയാഴ്ച വിവിധ നഗരങ്ങളിലും പ്രദേശങ്ങളിലും പ്രതീക്ഷിക്കുന്ന കാലാവസ്ഥയെക്കുറിച്ച് റിപ്പോർട്ട് പ്രസിദ്ധീമരിച്ചു.

തബൂക്ക്, അൽ-ജൗഫ്, ഹായിൽ, അൽ-ഖസീം മേഖലകളിൽ ഉണ്ടാകുന്ന പൊടിക്കാറ്റ് റിയാദിലേക്ക് വ്യാപിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ജിസാൻ, അസീർ, അൽ ബഹ എന്നീ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇടിമിന്നലിനും മഴമേഘങ്ങൾക്കുമുള്ള സാധ്യതയുണ്ട്. ഇത് മക്കയുടെ ഉയർന്ന സ്ഥലങ്ങളിലേക്ക് വ്യാപിക്കും.

ഹായിൽ, അൽ-ഖസീം, റിയാദ്, തബൂക്ക്, വടക്കൻ അതിർത്തി, അൽ-ജൗഫ് മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചെങ്കടലിന്റെ വടക്കും തെക്കും ഭാഗങ്ങളിൽ മൂടൽമഞ്ഞിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുമെന്നും നിരീക്ഷണത്തിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്