Friday, May 17, 2024
Jeddah

ലോക കേരള സഭ ബഹിഷ്‌ക്കരിക്കുവാനുള്ള യു.ഡി.എഫ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

ജിദ്ദ: ലോക കേരള സഭ ബഹിഷ്‌ക്കരിക്കുവാനുള്ള യു.ഡി. എഫ്. തീരുമാനം സ്വാഗതാർഹമാണെന്ന് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി. പൊതു സമൂഹത്തിന്റെയും കോൺഗ്രസ്-യുഡിഎഫ് പ്രവർത്തകരുടെയും വികാരം മാനിച്ചു കൈകൊണ്ട തീരുമാനമെടുത്ത കോൺഗ്രസ്-യു ഡി.എഫ്. നേതൃത്വത്തെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട്അ ഹക്കീം പാറക്കൽ അഭിനന്ദിച്ചു. യഥാർത്ഥത്തിൽ, ലോക കേരള സഭയെന്ന ആശയം തന്നെ പ്രഹസനമാണ്. ഭരണഘടനാപരമായ സാധുതയും ജനാധിപത്യപരമായി പ്രവാസികളടക്കം വോട്ടു ചെയ്‌തു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രതിനിധാനം ചെയ്യുന്ന നിയമസഭയും പാർലമെന്റും തദ്ദ്വേശ സ്വയംഭരണ സ്ഥാനാപനങ്ങളും വേണ്ട രീതിയിൽ പ്രവാസി പ്രശ്നങ്ങൾക്കു ശ്രദ്ധ കൊടുക്കുകയും പരിഹാരം കാണുകയുമാന് അഭികാമ്യം. സംസ്ഥാനം അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ പൊതു ഖജനാവിലെ പണം ധൂർത്തടിച്ചു സാധാരണക്കാരായ പ്രവാസികൾക്ക് യാതൊരു പ്രയോജനവുമില്ലാത്ത ഈ മാമാങ്കത്തിന് കോൺഗ്രസ്-യുഡിഎഫ് അനുകൂല സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കുന്നത് അനുചിതമാണ്. സംസ്ഥാനത്ത് നിലവിൽ സംജാതമായ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോൾ യു.ഡി.എഫ്. നേതൃത്വത്തിന്റെ തീരുമാനത്തിന്നനുസൃതമായി യു.ഡി.എഫ്. സംഘടനാ പ്രതിനിധികൾ നിലപാട് സ്വീകരിക്കുന്നതാണ് കരണീയമായതെന്നും ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്