കഫാല മാറിയത് മുതൽ ഉള്ള ലെവി അടച്ചാൽ മതി; സ്പോൺസർഷിപ്പ് മാറ്റത്തിലെ പുതിയ അപ്ഡേഷൻ പ്രഖ്യാപിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം
വ്യക്തിഗത സ്ഥാപനങ്ങൾക്കിടയിലെ സ്പോൺസർഷിപ്പ് മാറ്റത്തിലെ പുതിയ അപ്ഡേഷൻ സൗദി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
ഖിവ പ്ലാറ്റ്ഫോം വഴിയാണു പുതിയ അപ്ഡേഷൻ വരുത്തിയിട്ടുള്ളത്. പുതിയ അപ്ഡേഷൻ പ്രകാരം പുതിയ സ്പോൺസറുടെ അടുത്തേക്ക് കഫാല മാറുന്ന സമയം പഴയ സ്പോൺസർ നൽകാനുള്ള ലെവി കുടിശിക അടക്കേണ്ടതില്ല.
അതേ സമയം സ്പോൺസർഷിപ്പ് മാറിയ തീയതി മുതൽ ഉള്ള ലെവി പുതിയ സ്പോൺസർ അടക്കേണ്ടതുണ്ട്.
അടക്കാത്ത ലെവിയുടെ ഭാരം പഴയ സ്പോൺസറുടെ മേൽ കുമിഞ്ഞ് കൂടുന്നത് തടയാനും പുതിയ സ്പോൺസർക്ക് പഴയ സ്പോൺസറുടെ ലെവി അടക്കേണ്ട ബാധ്യത ഒഴിവാകാനും പുതിയ അപ്ഡേഷൻ പ്രയോജനപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികളുടെ നീക്കങ്ങൾ മെച്ചപ്പെടുത്തുന്നതിനും സ്ഥാപനങ്ങൾക്കിടയിലുള്ള തൊഴിൽ കൈമാറ്റ നടപടിക്രമങ്ങളുടെ വഴക്കം വർദ്ധിപ്പിക്കുന്നതിനും ആകർഷകമായ തൊഴിൽ വിപണി സൃഷ്ടിക്കുന്നതിനും പുതിയ അപ്ഡേഷൻ സഹായിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa