Monday, September 23, 2024
Saudi ArabiaTop Stories

വേനൽക്കാലത്ത് ചൂടുമായി ബന്ധപ്പെട്ട പരിക്കുകൾ ഒഴിവാക്കാൻ 7 മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് സൗദി ആരോഗ്യ മന്ത്രാലയം

വേനൽക്കാലത്ത് ചൂട് മൂലമുണ്ടാകുന്ന പരിക്കുകൾ ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയം ചില മാർഗ നിർദ്ദേശങ്ങൾ നൽകുന്നു.

അയഞ്ഞതും  കനം കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക.

ചൂടുള്ളതും ഹെവി ഫുഡും ശരീരതാപം കൂട്ടും. അത് കൊണ്ട് തന്നെ അവ കഴിക്കുന്ന സമയവും അളവും ശ്രദ്ധിക്കേണ്ടതുണ്ട്.

സൺസ്ക്രീൻ, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക.

പാനീയങ്ങൾ കഴിക്കുന്നത് വർദ്ധിപ്പിക്കുക. അതേ സമയം പഞ്ചസാര ചേർത്ത പാനീയങ്ങളിൽ നിന്ന് അകന്ന് നിൽക്കുക.

കാറിൽ താപം വർദ്ധിക്കുമെന്നതിനാൽ ആളുകളെ,പ്രത്യേകിച്ച് കുട്ടികളെ കാറിൽ ഉപേക്ഷിക്കരുത്. കുട്ടികൾക്ക് പെട്ടെന്ന് സൂര്യഘാതമേൽക്കാനും മരണത്തിനും അത് കാരണമകുമെന്നും ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.

ആറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്