വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് തുടക്കം; മിനാ താഴ് വര ലബ്ബൈക്കയിൽ മുഖരിതമാകും
തമ്പുകളുടെ നഗരം-മിനായിലെ രാപാർക്കലോടെ-ഇന്ന്- (വ്യാഴം) ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമാകും.
കഴിഞ്ഞ ദിവസം മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ മിനായിൽ എത്തിത്തുടങ്ങിയിരുന്നു. ബാക്കിയുള്ള ഹാജിമാർ കൂടി ഇന്ന് മിനയിലെത്തുന്നതോടെ മിനാ താഴ് വര പ്രാർഥനകൾ കൊണ്ടും ലബ്ബൈക മന്ത്ര ധ്വനികൾ കൊണ്ടും സജീവമാകും.
യൗമുത്തർവിയ എന്ന പേരിൽ അറിയപ്പെടുന്ന ഇന്ന് (ദുൽഹിജ്ജ 8) നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ചര്യ പിന്തുടർന്ന് പകലും രാത്രിയുമായി മിനായിൽ തങ്ങുന്ന ഹാജിമാർ നാളെ പുലർച്ചയോടെ ഹജ്ജിന്റെ പ്രധാന കർമ്മമായ അറഫയിൽ നിൽക്കുന്നതിൽ ഭാഗമാകാനായി അറഫായിലേക്ക് നീങ്ങും.
കാൽ നടയായും ബസ് മാർഗവും മശാഇർ മെട്രോ ട്രെയിൻ വഴിയും ആണ് തീർഥാടകർ സഞ്ചരിക്കുക.
2019 നു ശേഷം ഏറ്റവും കൂടുതൽ ഹാജിമാർ പങ്കെടുക്കുന്ന ഹജ്ജാണ് ഈ വർഷത്തെ ഹജ്ജ്. 2019 ൽ 25 ലക്ഷം തീർഥാടകരായിരുന്നു പങ്കെടുത്തിരുന്നതെങ്കിൽ 2020 ലും 2021 ലും കൊറോണ കാരണം പരിമിതമായ എണ്ണം തീർഥാടകർ മാത്രമായിരുന്നു ഹജ്ജിൽ ഭാഗമായിരുന്നത്. കഴിഞ്ഞ രണ്ട് വർഷവും വിദേശ തീർഥാടകർക്ക് ഹജ്ജിനു അനുമതിയും ഉണ്ടായിരുന്നില്ല. ഈ വർഷം 10 ലക്ഷം തീർഥാടകർ ആണ് ഹജ്ജിനെത്തിയത്. ഇതിൽ 8.5 ലക്ഷം പേരും വിദേശ തീർഥാടകർ ആണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
