Wednesday, September 25, 2024
Saudi ArabiaTop Stories

ഈ വർഷം ഹജ്ജിനെത്തിയ തീർഥാടകരുടെ കണക്കുകൾ പുറത്ത് വിട്ട് സൗദി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി

ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി എത്തിയ സ്വദേശികളുടെയും വിദേശികളുടെയും കണക്കുകൾ സൗദി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്ത് വിട്ടു.

ആകെ 8,99,353 തീർഥാടാകർ ആണ് ഹജ്ജിനെത്തിയിട്ടുള്ളത്. ഇതിൽ 7,79,919 വിദേശ തീർഥാടകരും 1,19,434 ആഭ്യന്തര തീർഥാടകരും ഉൾപ്പെടുന്നു. തീർഥാടകരിൽ 4.86,458 പുരുഷന്മാരും 4,12,895  വനിതകളും ആണ്.

വിദേശ തീർഥാടകരിൽ 35,210 തീർഥാടകർ കര മാർഗവും 6029 പേർ കടൽ മാർഗവും, 7,38,680 പേര് വ്യോമ മാർഗവും ആണ് സൗദിയിലെത്തിയത്.

അറബ് രാജ്യങ്ങൾ ഒഴികെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 53.8% തീർഥാടകരും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 13.2% ശതമാനം തീർഥാടകരും അറബ് രാജ്യങ്ങളിൽ നിന്ന് 21.4% തീർഥാടകരും യൂറോപ്, അമേരിക്ക, ആസ്ത്രേലിയ തുടങ്ങിയ മേഖലകളിൽ നിന്ന് 11.6% തീർഥാടകരും ആണ് ഹജ്ജിനെത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്