മാനവികത വിളിച്ചോതി അറഫാ സംഗമത്തിന് പരിസമാപ്തി; ഹാജിമാർ മുസ്ദലിഫയിൽ
കറുത്തവനും വെളുത്തവനും തമ്മിലോ, അറബിയും അനറബിയും തമ്മിലോ യാതൊരു വ്യത്യാസവുമില്ലെന്നും എല്ലാവരും അല്ലാഹുവിന്റെ അടിമകളാണെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് മാനവികത വിളിച്ചോതി ഈ വർഷത്തെ അറഫാ സംഗമത്തിനു പരിസമാപ്തി.
ശുഭ്ര വസ്ത്രധാരികളായി ലബ്ബൈക്ക മന്ത്ര ധ്വനികളും ആരാധനകളുമായി അറഫാ ഭൂമികയിൽ വിശ്വാസികൾ ആത്മാനുഭൂതിയോടെ പകൽ ചെലവഴിച്ച് ഹജ്ജിന്റെ അടുത്ത കർമ്മമായ മുസ്ദലിഫയിൽ രാപാർക്കുന്നതിനായി മുസ്ദലിഫയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണിപ്പോൾ.
ഇന്ന് മുസ്ദലിഫയിൽ രാത്രി താമസിക്കുന്ന ഹാജിമാർ നാളെ പുലർച്ചയോടെ മിനയിലേക്ക് തിരിച്ചെത്തും.
മിനയിൽ ജം റകളിൽ എറിയാനുള്ള കല്ലുകൾ ഹാജിമാർ മുസ്ദലിഫയിൽ നിന്നാണ് ശേഖരിക്കുക.
നേരത്തെ അറഫാ പ്രഭാഷണത്തിൽ ” ഇഹലോകത്തും പരലോകത്തും വിജയവും രക്ഷയും സന്തോഷവും ലഭിക്കുന്നതിന് അല്ലാഹു കൽപിച്ച കാര്യങ്ങൾ അനുസരിക്കണമെന്നും അവൻ വിലക്കിയവ ഒഴിവാക്കണമെന്നും ശൈഖ് മുഹമ്മദ് അൽ ഈസ വിശ്വാസികളെ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa