സൗദിയുടെ വ്യോമാതിർത്തി എല്ലാ വിമാനക്കമ്പനികൾക്കുമായി പൂർണ്ണമായും തുറന്നു
വ്യോമാതിർത്തി കടക്കുന്നതിനുള്ള അതോറിറ്റിയുടെ ആവശ്യകതകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും വെള്ളിയാഴ്ച മുതൽ സൗദിയുടെ വ്യോമാതിർത്തി പൂർണ്ണമായും തുറന്നു.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
1944 ലെ ചിക്കാഗോ കൺ വെൻഷനിലെ അഗ്രിമെന്റ് ബാധകമാക്കുന്നതിന്റെ ഭാഗമാണ് ഇത്.
ചിക്കാഗോ അഗ്രിമെന്റ് പ്രകാരം പൊതുഗതാഗതം നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കിടയിൽ യാതൊരു വിവേചനവും പാടില്ല എന്ന് പ്രത്യേകം ഊന്നിപ്പറയുന്നുണ്ട്.
ആഗോള പ്ലാറ്റ്‌ഫോം എന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പൂർത്തീകരിക്കുക, മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് അന്താരാഷ്ട്ര വിമാന കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക എന്നിവയും സിവിൽ ഏവിയേഷന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa