സൗദിയിലെ വിവിധ പ്രവിശ്യകളിൽ വെള്ളി മുതൽ തിങ്കൾ വരെ മഴക്ക് സാധ്യത
സൗദിയിലെ വിവിധ പ്രവിശ്യകളിൽ വെള്ളി മുതൽ തിങ്കൾ വരെ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മഴക്ക് പുറമെ മഴ വെള്ളപ്പാച്ചിലും ആലിപ്പഴ വർഷവും പൊടിയും അനുഭവപ്പെട്ടേക്കും. പൊടിക്കാറ്റ് ദൂരക്കാഴ്ചക്ക് തടസ്സമായേക്കും.
ഹായിൽ പ്രവിശ്യയിലെ ചില സ്ഥലങ്ങളിൽ പേമാരി ശക്തമായ വെള്ളപ്പൊക്കത്തിനു കാരണമായേക്കും.
മദീന, മക്ക, ഈസ്റ്റേൺ പ്രൊവിൻസ്, ഷർഖിയ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ മഴ അനുഭവപ്പെടും.
ഇവക്ക് പുറമെ തബൂക്ക്, ജിസാൻ, ഖസീം, അൽബാഹ, അസീർ, റിയാദ്, അൽജൗഫ് പ്രവിശ്യകളിലും മഴ അനുഭവപ്പെട്ടേക്കുമെന്നും നിരിക്ഷണത്തിൽ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa