Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ഡീസൽ വില കൂട്ടി

ആഭ്യന്തര വിപണിയിലെ ഡീസൽ വില വർദ്ധിപ്പിച്ചതായി സൗദി ആരാംകോ അറിയിച്ചു.

ലിറ്ററിനു 63 ഹലാല വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇനി മുതൽ 75 ഹലാലയായിരിക്കും പുതിയ വില.

അതേ സമയം മറ്റു ഇന്ധന വിലകൾ മാറ്റമില്ലാതെ തുടരും.

91 ഗ്യാസോലിൻ ലിറ്ററിന് 2.18 റിയാൽ, 95 ഗ്യാസോലിൻ ലിറ്ററിന് 2.33 റിയാൽ, മണ്ണെണ്ണയ്ക്ക് 0.81 ഹലാല, ദ്രവീകൃത പെട്രോളിയം ഗ്യാസിന് 0.9 റിയാൽ എന്നിങ്ങനെയാണ് മറ്റു ഇന്ധനങ്ങളുടെ വില.

കഴിഞ്ഞ വർഷം ജൂലൈയിൽ 91 പെട്രോൾ പരാമവധി വില 2.18 റിയാലും 95 പെട്രോൾ പരമാവധി വില 2.33 റിയാലുമായി ഉന്നത സമിതി നിശ്ചയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q