തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballIndiaSaudi ArabiaTop Stories

സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത; സന്തോഷ്‌ ട്രോഫി ഫൈനൽ മത്സര ടിക്കറ്റ് സൗജന്യമായി ലഭിക്കും; ലിങ്ക് കാണാം

റിയാദ്: ഹീറോ സന്തോഷ്‌ ട്രോഫി (76 ആം എഡിഷൻ) ഫൈനൽ മത്സരം മാർച്ച് 4 ശനിയാഴ്ച സൗദി തലസ്ഥാനത്ത് കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കും.

ശനിയാഴ്ച വൈകുന്നേരം 6.30 നു നടക്കുന്ന ഫൈനലിൽ മേഘാലയ കർണ്ണാടകയുമായി ഏറ്റ് മുട്ടും.

അന്നേ ദിവസം തന്നെ വൈകുന്നേരം 3.30 നു മുന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സർവീസസും പഞ്ചാബും തമ്മിൽ ഏറ്റ് മുട്ടും.

ഫൈനൽ ദിവസം ടിക്കറ്റുകൾ സൗജന്യമായി ലഭ്യമാകുമെന്നത് കാണികളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കും എന്നാണ് പ്രതീക്ഷ.

ടിക്കറ്റുകൾ സൗജന്യമായി ബുക്ക് ചെയ്യാൻ
https://ticketmx.com/ar/d/3167/76th-national-final-2022-23 എന്ന ലിങ്ക് വഴി സാധ്യമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്