ജോലി ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷം രാജി വെച്ചാൽ എത്ര സർവീസ് മണി ലഭിക്കും? സൗദി മാനവ വിഭവശേഷി മന്ത്രാലയം വിശദീകരിക്കുന്നു
ഒരു തൊഴിലാളി ജോലിയിൽ പ്രവേശിച്ച് രണ്ട് വർഷം കഴിഞ്ഞതിനു ശേഷം സ്വന്തം ഇഷ്ടപ്രകാരം തൊഴിൽ കരാർ അവസാനിപ്പിച്ചാൽ എത്ര സർവീസ് മണി ലഭിക്കും എന്നത് സംബന്ധിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം വിശദീകരണം നൽകി.
തൊഴിൽ കരാർ ബന്ധം അവസാനിപ്പിക്കുന്നത് തൊഴിലാളിയുടെ രാജി കാരണം ആണെങ്കിൽ, അയാൾ രണ്ട് വർഷം കുറയാതെ ജോലി ചെയ്തിട്ടുണ്ടെങ്കിൽ, മൂന്നിലൊന്ന് സർവീസ് മണിയാണ് ലഭിക്കുക എന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
രണ്ട് വർഷം മുതൽ അഞ്ച് വർഷം വരെയുള്ള സർവീസ് കാലയളവിൽ രാജി വെക്കുന്നവർക്കെല്ലാം മൂന്നിൽ ഒന്ന് സർവീസ് മണിയാണ് ലഭിക്കുക.
അതേ സമയം സർവീസിൽ പ്രവേശിച്ച് രണ്ട് വർഷത്തിനുള്ളിൽ ആണ് തൊഴിലാളിയുടെ രാജിയെങ്കിൽ അയാൾ സർവീസ് ബെനെഫിറ്റിനു നിയമപരമായി അർഹനല്ല.
സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 85 ലാണ് തൊഴിലാളി സ്വയം രാജി വെച്ചത് കാരണം തൊഴിൽ കരാർ ബന്ധം ഇല്ലാതാകുന്ന സാഹചര്യത്തിൽ ലഭിക്കുന്ന സർവീസ് മണിയെക്കുറിച്ച് പരാമർശിക്കുന്നത്.
സേവന കാലയളവിനനുസരിച്ച് സർവീസ് മണി ലഭിക്കൽ സൗദിയിലെ ഓരോ തൊഴിലാളിയുടെയും അവകാശമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
