വെള്ളിയാഴ്‌ച, മെയ്‌ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഈ വർഷത്തെ പൊതു മേഖലയിലെ രണ്ട് പെരുന്നാൾ അവധി ദിനങ്ങൾ അറിയാം

ജിദ്ദ: പൊതുമേഖലാ ജീവനക്കാർക്കുള്ള ഈ വർഷത്തെ രണ്ട് ഈദ് അവധികളുടെ തീയതികൾ പ്രമുഖ സൗദി മാധ്യമപ്രവർത്തകനായ അബ്ദുല്ല അൽ-ബർഖാവി വെളിപ്പെടുത്തി.

ഏപ്രിൽ 13 അഥവാ റമദാൻ 22 വ്യാഴാഴ്ച ജോലി അവസാനിക്കുന്നതോടെ ചെറിയ പെരുന്നാൾ അവധിക്കാലം ആരംഭിക്കും.

ഏപ്രിൽ 26 ബുധൻ അഥവാ ശവ്വാൽ 6 നായിരിക്കും വീണ്ടും പ്രവൃത്തി ദിനം ആരംഭിക്കുക.

ബലി പെരുന്നാൾ അവധി ദിനം ആരംഭിക്കുക ദുൽ ഹിജ്ജ 4 അഥവാ ജൂൺ 22 വ്യാഴാഴ്ച ജോലി അവസാനിക്കുന്നതോടെയായിരിക്കും.

ദുൽ ഹിജ്ജ 16 അഥവാ ജൂലൈ 4 ചൊവ്വാഴ്ച വീണ്ടും പ്രവൃത്തി ദിനം ആരംഭിക്കുമെന്നും ബർഖാവി തന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ വ്യക്തമാക്കി.

ഈ വർഷം റമളാൻ വ്രതം ആരംഭിക്കുന്നത് മാർച്ച് 23 വ്യാഴാഴ്ചയായിരിക്കുമെന്നും വ്രത ദിനങ്ങൾ 30 ദിവസം നീണ്ടു നിൽക്കുമെന്നും ഗോളശാസ്ത്ര നിരീക്ഷകർ അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്