300 ഇന്ത്യക്കാരുമായി ഇന്ത്യൻ കപ്പൽ ജിദ്ദ തുറമുഖത്തെത്തി; വീഡിയോ
ജിദ്ദ: സുഡാനിൽ നിന്ന് നൂറുകണക്കിന് ആളുകളെയും വഹിച്ചുകൊണ്ട് രണ്ട് “ചൈനീസ്, ഇന്ത്യൻ” കപ്പലുകൾ ശനിയാഴ്ച ജിദ്ദ ഇസ് ലാമിക് തുറമുഖത്തെത്തി.
ചൈനീസ് കപ്പലിൽ 272 ചൈനക്കാരും 223 പാകിസ്ഥാനികളും ഉണ്ടായിരുന്നു, 300 ഇന്ത്യൻ പൗരന്മാരാണ് ഇന്ത്യൻ കപ്പലിൽ ഉണ്ടായിരുന്നത്.
തങ്ങളുടെ 1100 ലധികം പൗരന്മാരെ സുരക്ഷിതമായി ജിദ്ദ തുറമുഖത്തേക്ക് എത്തിക്കാൻ സഹായിച്ച സൗദി ഭരണ നേതൃത്വത്തിനു ചൈനീസ് സർക്കാർ പ്രതിനിധി നന്ദി അറിയിച്ചു.
വിവിധ രാജ്യങ്ങളുടെ നൂറു കണക്കിന് പൗരന്മാരെയാണ് സൗദി സർക്കാർ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ഒഴിപ്പിച്ച് കൊണ്ടിരിക്കുന്നത്.
ഇന്ത്യാ ഗവണ്മെന്റ് നിരവധി ഇന്ത്യൻ പൗരന്മാരെ കഴിഞ്ഞ മണിക്കൂറുകളിൽ സുരക്ഷിതരായി ജിദ്ദ തുറമുഖത്തെത്തിച്ചിരുന്നു.
ശനിയാഴ്ച ജിദ്ദ തുറമുഖത്ത് ഇന്ത്യൻ കപ്പൽ എത്തിച്ചേർന്ന ഇന്ത്യക്കാർ. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
