തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ റൂമിൽ ഭക്ഷണമുണ്ടാക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു

റിയാദ്: റൂമിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് റിയാദ് ശുമൈസി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു.

മുഴക്കുന്ന മെഹ്ഫിൽ മൻസിൽ പൊയിലൻ ഫസൽ (37) യാണ് കഴിഞ്ഞ ദിവസം പുലർച്ചെ ശുമൈസി ഹോസ്പിറ്റലിൽ മരിച്ചത്.

ഇക്കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു ഫസലിന് പൊള്ളലേറ്റത്. പിതാവ്: കുന്നുമ്മൽ അബ്ദുല്ല. മാതാവ്: ആയിഷ.

ഭാര്യയും രണ്ട് മക്കളുമുണ്ട്.

മയ്യിത്ത് റിയാദിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്