തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ വർക്ക് ഷോപ്പിൽ മെക്കാനിക് കാർ പരിശോധിക്കുന്നതിനിടെ കളളൻ കാറുമായി കടന്നു

റിയാദ്:  വർക്ക് ഷോപ്പിൽ തകരാർ പരിശോധിക്കാൻ എത്തിച്ച കാർ മോഷ്ടിച്ച യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

ഉടമകൾ വർക്ക് ഷോപ്പിലെത്തിച്ച കാർ സ്റ്റാർട്ടിംഗിലിട്ട് മെക്കാനിക്ക് പരിശോധിക്കുന്നതിനിടെയായിരുന്നു കള്ളൻ കാറിൻ്റെ ഡ്രൈവിംഗ് സീറ്റിൽ കയറി പെട്ടെന്ന് റിവേഴ്സെടുത്ത് കാറുമായി മുങ്ങിയത്.

മെക്കാനിക്കും കാർ ഉടമകളും കാറിൻ്റെ സമീപത്ത് നിന്ന് തന്നെ തകരാർ വിലയിരുത്തുന്നതിനിടെയായിരുന്നു സംഭവം.

ഒരു സൗദി യുവാവായിരുന്നു പ്രതി. പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ളിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.

കാർ ഉടമകൾക്ക് മുന്നിൽ വെച്ച് മെക്കാനിക്ക് കാർ പരിശോധിക്കുന്നതിനിടെ കള്ളൻ കാറുമായി കടന്ന് കളയുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്