തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ചാടുന്നുണ്ടെങ്കിൽ വേഗം ചാടൂ..ഞങ്ങൾക്ക് സമയം വൈകുന്നുണ്ട്; ആത്മഹത്യ ചെയ്യാനൊരുങ്ങിയ സുഡാൻ പൗരനോടുള്ള ആളുകളുടെ പ്രതികരണം വൈറലാകുന്നു

ഞാനിപ്പം ചാടും…പണ്ട് മാമുക്കോയ ഒരു സിനിമയിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ സീനിൽ പറഞ്ഞ ഡയലോഗായിരുന്നു അത്. അപ്പോൾ താഴെ നിന്ന് ഒരാൾ വേഗം ചാടാൻ പറഞ്ഞപ്പോൾ താൻ ടിക്കറ്റെടുത്താണോ കാണാൻ വന്നത് എന്ന മാമുക്കോയയുടെ തിരിച്ചുള്ള ചോദ്യം രസകരമായി മലയാളികൾ ആസ്വദിച്ച രംഗമായിരുന്നു.

ഇപ്പോൾ അത് പോലൊരു സീൻ യഥാർത്ഥത്തിൽ സുഡാനിൽ നടന്നത് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഒരു സുഡാൻ പൗരൻ ഉയർന്ന കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് ചാടുമെന്ന് ആത്മഹത്യാ ഭീഷണി മുഴക്കുന്നതാണു രംഗം.

അപ്പോൾ താഴെയുള്ള ചില വ്യക്തികൾ ആത്മഹത്യാ ഭീഷണി മുഴക്കിയയാളോട് വേഗം ചാടാൻ പറയുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

താഴേക്ക് വേഗം ചാടാൻ പറയുന്നതോടൊപ്പം വാച്ചിൽ തൊട്ട് കൊണ്ട് തങ്ങൾക്ക് തീരെ സമയമില്ലെന്നും വേറെ ജോലിയുണ്ടെന്നും അവർ സൂചിപ്പിക്കുന്നത് കാണാം.

കെട്ടിടത്തിനു മുകളിൽ നിന്ന് സുഡാൻ പൗരൻ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതും താഴെ അത് കാണുന്നവർ വേഗം ചാടാൻ പറയുന്നതുമായ വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്