ഭിന്ന ശേഷിക്കാർക്കുള്ള പാർക്കിംഗ് സ്ഥലത്ത് നിർത്തിയ വാഹനങ്ങൾ പിടിച്ചെടുത്തു
റിയാദ്: നിയമലംഘനം നടത്തിയ 1,885 വാഹനങ്ങൾ പിടിച്ചെടുത്തതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ഈ വാഹനങ്ങളുടെ ഉടമകൾ ഭിന്ന ശേഷിക്കാർക്കായി നിശ്ചയപ്പെടുത്തിയ സ്ഥലങ്ങളിൽ തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുകയായിരുന്നുവെന്ന് അഡ്മിനിസ്ട്രേഷൻ കൂട്ടിച്ചേർത്തു.
രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ട്രാഫിക് ഡിപാർട്ട്മെൻ്റ് നടത്തുന്ന ഫീൽഡ് പരിശോധനകളിലാണ് ഈ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.
ട്രാഫിക് സംവിധാനത്തിൽ അടങ്ങിയിരിക്കുന്ന നിയമങ്ങൾ പാലിക്കാനും സഹകരിക്കാനും പൊതു ട്രാഫിക് വിഭാഗം എല്ലാവരോടും അഭ്യർഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa