Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലെത്തുന്ന വിദേശ ടൂറിസ്റ്റുകൾക്ക് ഒരു ലക്ഷം റിയാൽ വരെ മാക്സിമം ഇൻഷൂറൻസ് കവറേജ്

റിയാദ്: സൗദി അറേബ്യ, രാജ്യത്തേക്ക് വരുന്ന വിദേശ വിനോദസഞ്ചാരികൾക്ക് പരമാവധി ഒരു ലക്ഷം റിയാൽ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി.

സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് അംഗീകരിച്ച ഇൻഷുറൻസ് പോളിസിയുടെ നിബന്ധനകൾ അനുസരിച്ച്, വിദേശ വിനോദസഞ്ചാരികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ആയിരിക്കും ആരോഗ്യ സേവനങ്ങളിലേക്ക് പ്രവേശനം നൽകുക.

ദന്തരോഗങ്ങൾ, ഗർഭധാരണം, പ്രസവം, വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകൾ, അടിയന്തര ഡയാലിസിസ് കേസുകൾ, മരിച്ച സന്ദർശകന്റെ മൃതദേഹം അവന്റെ ജന്മദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകൾ എന്നിവയും കവറേജിൽ ഉൾപ്പെടുന്നുണ്ട്.

നടപടിക്രമം അനുസരിച്ച്, ടൂറിസ്റ്റ് വിസ ഇഷ്യൂ ചെയ്യുന്ന തീയതി മുതൽ ആരോഗ്യ ഇൻഷുറൻസ് സാധുതയുള്ളതാണ്. വിസ നൽകുന്നതിനുള്ള ഏകീകൃത അറബിക് പ്ലാറ്റ്‌ഫോം സന്ദർശിച്ച് ടൂറിസ്റ്റ് വിസ അപേക്ഷാ ഫോം പൂരിപ്പിച്ച് വിനോദസഞ്ചാരികൾക്ക് ആരോഗ്യ ഇൻഷുറൻസ് ലഭ്യമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്