ബെൻസിമയുടെ ഹാട്രിക്ക്; മുഹമ്മദ് കാനുവിന്റെ സൂപർ ഫ്രീ ക്രിക്ക്: ത്രസിപ്പിക്കുന്ന വിജയവുമായി ഇത്തിഹാദും ഹിലാലും ; വീഡിയോ കാണാം
സൗദി ലീഗിലെ എറെ ആവേശം നിറഞ്ഞ മത്സര രാവിൽ പ്രമുഖ ടീമുകളായ ഹിലാലിനും ഇത്തിഹാദിനും ത്രസിപ്പിക്കുന്ന വിജയം.
മിട്രൊവിച്ചും മുഹമ്മദ് കാനുവും നേടിയ മനോഹരമായ ഗോളുകളുടെ പിൻ ബലത്തിൽ അൽ ഹിലാൽ, അൽ ത ആവുനിനെതിരെ 2-0 ത്തിനാണ് വിജയം നേടിയത്.
അതേ സമയം ബെൻസിമയുടെ ഹാട്രിക്കും കൊറോണാഡോയുടെ ഒരു ഗോളും ഇത്തിഹാദിന് അബ് ഹക്കെതിരെ 4 – 2 ന്റെ വിജയം സമ്മാനിച്ചു.
സൗദി ലീഗിൽ നിലവിൽ ഹിലാൽ ഒന്നാം സ്ഥാനത്താണുള്ളത്. ഇത്തിഹാദ് അഞ്ചാം സ്ഥാനത്തുണ്ട്. രണ്ടാം സ്ഥാനത്തുള്ള അൽ നസ്ർ ഇന്ന് രാത്രി സൗദി സമയം 9 മണിക്ക് അൽ വഹ്ദയുമായി ഏറ്റു മുട്ടും.
ബെൻസിമയുടെയും കാനുവിന്റെയും ഗോളുകൾ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
