തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഇന്ത്യക്കാരനെയും രണ്ട് പാകിസ്ഥാനികളെയും വധ ശിക്ഷക്ക് വിധേയരാക്കി

റിയാദ്: മയക്ക് മരുന്ന് കേസുകളിൽ പ്രതികളായ ഒരു ഇന്ത്യക്കാരനെയും രണ്ട് പാകിസ്ഥാനികളെയും റിയാദിൽ വധ ശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

റിയാദ് ഏരിയയിൽ മയക്ക് മരുന്ന് സ്വീകരിച്ച കുറ്റത്തിനാണ് ഇന്ത്യക്കാരനായ ഖാലിദ് അലിയെ വധ ശിക്ഷക്ക് വിധേയനാക്കിയത്.

സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയ കുറ്റത്തിനാണ് രണ്ട് പാകിസ്ഥാനികളെ വധ ശിക്ഷക്ക് വിധേയരാക്കിയത്.

വധശിക്ഷാ വിധിയെ ഉന്നത കോടതികൾ ശരി വെക്കുകയും ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്‌തതിനെത്തുടർന്ന് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്