ആശ്വാസം; കാണാതായ മലയാളി തീർത്ഥാടകയെ കണ്ടെത്തി
മക്ക: ബഹ്റൈനിൽ നിന്ന് മകനൊപ്പം ഉംറ നിർവഹിക്കാനെത്തിയ ശേഷം കാണാതായ മലയാളി വനിത തീർഥാടകയെ കണ്ടെത്തി.
അഞ്ചു ദിവസം മുമ്പ് കാണാതായ കണ്ണൂർ കൂത്തുപറമ്പ് റഹീമയെ മക്കയിലെ ഖുദായ് പാർക്കിന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് കണ്ടെത്തിയത്.
ഉംറ നിർവഹിച്ച ശേഷം വഴി തെറ്റി ഇവിടെയെത്തിയ ഇവർ പിന്നീട് ഇവിടെ തന്നെ ഇരിക്കുകയായിരുന്നു. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ നടത്തിവരുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് ഇവരെ കണ്ടെത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa