പെരുന്നാൾ അവധി ദിനങ്ങളിലെ ജവാസാത്ത് ഓഫീസുകളുടെ പ്രവൃത്തി സമയം വ്യക്തമാക്കി ജവാസാത്ത്
റിയാദ്: ഹിജ്റ 1446-ലെ ഈദ് അൽ-ഫിത്വർ അവധിക്കാലത്ത്, രാജ്യത്തെ വിവിധ ജവാസാത്ത് ഓഫീസുകളുടെ പ്രവൃത്തി സമയം ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് പ്രഖ്യാപിച്ചു.
റിയാദിലെ അൽ-റിമാലിലെ പാസ്‌പോർട്ട് വകുപ്പിൽ ഈദ് അൽ-ഫിത്വർ അവധിക്കാല പ്രവൃത്തി സമയം രാവിലെ 8:00 മുതൽ ഉച്ചക്ക് 2:30 വരെയും, ഹായിൽ മേഖലയിലെ ജവാസാത്ത് ഓഫീസിൽ രാവിലെ 10:00 മുതൽ ഉച്ചക്ക് 2:00 വരെയും, മറ്റു പ്രവിശ്യകളിലെയും ഗവർണറേറ്റുകളിലെയും ജവാസാത്ത് ഓഫീസുകൾ ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8:00 മുതൽ ഉച്ചക്ക് 2:30 വരെയും പ്രവർത്തിക്കുമെന്ന് പാസ്‌പോർട്ട് വകുപ്പ് വ്യക്തമാക്കി.
എല്ലാ മേഖലകളിലെ എല്ലാ ജവാസാത്ത് വകുപ്പുകളിലും ശാഖകളിലും ഈദ് അൽ-ഫിത്തറിന്റെ ആദ്യ ദിവസം ഔദ്യോഗിക അവധിയായിരിക്കും.
അബ്ഷിർ, മുഖീം എന്നിവ വഴി പൂർത്തിയാക്കാൻ സാധിക്കാത്ത ഇലകട്രോണിക് സേവനങ്ങൾ അബഷിർ, മുഖീം എന്നിവയിലെ തവാസുൽ സർവീസ് വഴി പൂർത്തിയാക്കാവുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa