ഓൺലൈനിൽ 41 പേരെ വഞ്ചിച്ച സൗദി പൗരന് 5 വർഷം തടവ്
റിയാദ്: ഓൺലൈനിൽ 41 പേരെ വഞ്ചിച്ചതിന് ഒരു സൗദി പൗരന് കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു.
സാമ്പത്തിക തട്ടിപ്പ് കുറ്റകൃത്യങ്ങൾ ചെയ്തതായി ആരോപിക്കപ്പെടുന്ന ഒരു പൗരനെതിരെയുള്ള പരാതികളിൽ നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് പ്രോസിക്യൂഷനിലെ സാമ്പത്തിക തട്ടിപ്പ് വിഭാഗം അന്വേഷണം നടത്തുകയായിരുന്നു.
ഓൺലൈൻ വിൽപ്പന കേന്ദ്രങ്ങൾ വഴി വ്യാജ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നത് ഉൾപ്പെടെ നിരവധി വഞ്ചനാപരമായ ഇടപാടുകൾ പ്രതി നടത്തിയതായി അന്വേഷണത്തിൽ വെളിപ്പെട്ടു.
ആകർഷകമായ വിലയ്ക്ക് സാധനങ്ങൾ വില്പനക്കുണ്ടെന്ന് വിശ്വസിപ്പിച്ച ശേഷം സാധനങ്ങൾ വാങ്ങാൻ ആവശ്യമായ തുക തന്റെ ബാങ്ക് അക്കൗണ്ടിൽ സ്വീകരിച്ച് ശേഷം, കുറ്റവാളി ഉടൻ തന്നെ അവരെ ബ്ലോക്ക് ചെയ്യലായിരുന്നു രീതി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa