ഇന്ന് അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു
ജിദ്ദ: അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. വേങ്ങര കിളിനക്കോട് സ്വദേശി ഉത്തൻകടവത്ത് മുഹമ്മദ് മുസ്‌തഫ (43) ആണ് ജിദ്ദ ഈസ്റ്റ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
കഴിഞ്ഞ 16 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു മുസ്തഫ. ഇന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ മൂസകുട്ടിയുടെയും കദിയമ്മ കുട്ടിയുടെയും മകനാണ്. സുമയ്യയാണ് ഭാര്യ. ഫാത്തിമ മിസ്‌ന, ജസ്സ ഹൈറിൻ എന്നിവർ മക്കളാണ്. മരണാനന്തര നിയമനടപടികൾക്കും മറ്റു സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
