ചൊവ്വാഴ്‌ച, മെയ്‌ 12, 2026
Saudi ArabiaTop Stories

സൗദിയിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക; ഈ നിയമലംഘനം ട്രാഫിക് ക്യാമറയിൽ കുടുങ്ങിയാൽ 2000 റിയാൽ വരെ പിഴ

റിയാദ്: വളവുകളിലും കയറ്റങ്ങളിലും വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നത് ഗുരുതരമായ ട്രാഫിക് നിയമലംഘനമാണെന്ന് സൗദി ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇത്തരം സ്ഥലങ്ങളിൽ ഓവർടേക്ക് ചെയ്താൽ 1000 മുതൽ 2000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം ലംഘനങ്ങൾ ഗുരുതരമായ ട്രാഫിക് കുറ്റങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വഴിത്തിരിവുകളിലും കുന്നിൻ മുകളിലും ദൃശ്യപരിധി കുറവായതിനാൽ ഓവർടേക്ക് ചെയ്യുന്നത് മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും വലിയ അപകടമുണ്ടാക്കുമെന്ന് ട്രാഫിക് വകുപ്പ് ചൂണ്ടിക്കാട്ടി.

റോഡിലെ മുന്നറിയിപ്പ് ബോർഡുകളും തുടർച്ചയായ വരകളും കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

ട്രാഫിക് ക്യാമറകളും പട്രോളിംഗ് വഴിയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa