സൗദി പ്രവാസികൾ പരിഭ്രാന്തരാകരുതെന്ന് ഇന്ത്യൻ അംബാസഡർ
റിയാദ്: സൗദിയിലെ ഇപ്പോഴത്തെ സാഹചര്യത്തി ഇന്ത്യക്കാർ പരിഭ്രാന്തരാകാതെ ഒഫീഷ്യൽ വിവരങ്ങളും നിർദേശങ്ങളും മാത്രം പിന്തുടരണമെന്ന് ഇന്ത്യൻ അംബാസഡർ വിപുൽ ആഹ്വാനം ചെയ്തു.
റിയാദിലെ ഇന്ത്യൻ എംബസി കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത കമ്മ്യൂണിറ്റി നേതാക്കളുടെയും വളണ്ടിയർമാരുടെയും യോഗത്തിൽ ആണ് അദ്ദേഹം ഇക്കാര്യം ഉണർത്തിയത്.
ഇപ്പോഴത്തെ അവസ്ഥയിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എല്ലാവരും സുരക്ഷക്ക് പ്രാധാന്യം നൽകി അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അംബാസഡർ ഓർമ്മിപ്പിച്ചു.
സ്ഥിരീകരിക്കാത്ത വാർത്തകളും അഭ്യൂഹങ്ങളും സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കരുത്. എംബസിയും സൗദി അധികൃതരും നൽകുന്ന ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും അനാവശ്യ ആശങ്ക സൃഷ്ടിക്കുന്ന സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ഒഴിവാക്കണമെന്നും അമ്പാസഡർ നിർദേശിച്ചു.
റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും ഹെൽപ് ഡെസ്കുകളും ആരംഭിച്ചിട്ടുണ്ട്. ടോൾ ഫ്രീ നമ്പറുകൾ, ടെലിഫോൺ, വാട്ട്സ്ആപ്പ് എന്നിവയിലൂടെ സഹായത്തിനായി ബന്ധപ്പെടാം. റിയാദിലെ ഇന്ത്യൻ എംബസിയുടെ 24 മണിക്കൂർ ഹെൽപ്ലൈനിലേക്ക് ടോൾ ഫ്രീ നമ്പറായ 800 247 1234, ടെലിഫോൺ നമ്പറുകളായ +966 55 441 2016, +966 54 212 6784, വാട്ട്സ്ആപ്പ് നമ്പറായ +966 53 621 6082 എന്നിവയിൽ ബന്ധപ്പെടാം. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ 24 മണിക്കൂർ ഹെൽപ്ലൈനിലേക്ക് ടോൾ ഫ്രീ നമ്പറായ 800 244 0003, ലാൻഡ്ലൈൻ നമ്പറായ +966 12 261 4093, മൊബൈൽ നമ്പറായ +966 55 612 2301, വാട്ട്സ്ആപ്പ് നമ്പറായ +966 53 620 9704 എന്നിവയിൽ ബന്ധപ്പെടാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
