റിയാദിലേക്കും തെക്കൻ സൗദിയിലേക്കും തൊടുത്തുവിട്ട രണ്ട് ഡ്രോണുകൾ തകർത്തതായി സഖ്യസേന; ഹോർമുസിൽ അഞ്ച് കപ്പലുകൾ മൈനിലിടിച്ചു
യെമനിലെ ഹൂതി വിമതർ സൗദിയിലേക്ക് അയച്ച രണ്ട് ഡ്രോണുകൾ തകർത്തതായി സൗദി സഖ്യസേന അറിയിച്ചു.
റിയാദിലേക്കും രാജ്യത്തിന്റെ തെക്കൻ മേഖലയിലേക്കും നീങ്ങിയ ഡ്രോണുകളാണ് പ്രതിരോധ സംവിധാനം തടഞ്ഞതെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ശനിയാഴ്ച വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾ മൈനിലിടിച്ച് തീപിടിച്ചതായി ഇറാന്റെ നാവികസേനയും റെവല്യൂഷണറി ഗാർഡ് നാവികസേനയും അറിയിച്ചു.
തെക്കൻ കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾ അപകടത്തിൽ പെട്ടുവെന്നും കിഴക്കൻ ഭാഗത്ത് മറ്റൊരു കപ്പലിന് തീപിടിച്ചെന്നുമാണ് ഇറാൻ നൽകുന്ന വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചാമത്തെ ഇത്തരം സംഭവമാണിതെന്നും ഇറാന്റെ നാവികസേന അവകാശപ്പെട്ടു.
കപ്പലുകളുടെ പേരോ ദേശീയതയോ ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങളോ ഇറാൻ പുറത്തുവിട്ടിട്ടില്ല. ഹോർമുസിലെ മൈൻ സംഭവങ്ങളെക്കുറിച്ചുള്ള ഇറാന്റെ അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
