ഹോർമുസ് കടലിടുക്കിന് മുകളിൽ അമേരിക്കയുടെ എംക്യു-1 ഡ്രോൺ ഇറാൻ വെടിവച്ചിട്ടു
ഹോർമുസ് കടലിടുക്കിലെ ഖേശം ദ്വീപിന് മുകളിൽ അമേരിക്കൻ എംക്യു-1 പ്രെഡേറ്റർ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു.
ഇറാന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ഐആർജിസിയുടെ എയ്റോസ്പേസ് ഫോഴ്സിന്റെ വ്യോമപ്രതിരോധ സംവിധാനമാണ് ഡ്രോൺ തകർത്തത്.
പുതിയതും അത്യാധുനികവുമായ വ്യോമപ്രതിരോധ സംവിധാനമാണ് ഉപയോഗിച്ചതെന്ന് ഐആർജിസി അറിയിച്ചു. നിരീക്ഷണത്തിനും ആക്രമണത്തിനുമായി ഉപയോഗിക്കാവുന്ന എംക്യു-1 വിഭാഗത്തിൽപ്പെട്ട ആളില്ലാ വിമാനമായിരുന്നു ഇതെന്നും പ്രസ്താവനയിൽ പറയുന്നു.
ഇതോടെ തങ്ങൾ വെടിവെച്ചിട്ട എംക്യു-1 ഡ്രോണുകളുടെ എണ്ണം 17 ആയെന്നും ശത്രുവിന്റെ നിരീക്ഷണ ദൗത്യം വീണ്ടും പരാജയപ്പെട്ടുവെന്നും ഐആർജിസി അവകാശപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
