തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

ബഹ്രൈൻ പൗരന്മാർക്ക് ഇറാഖിലേക്കും ഇറാനിലേക്കും യാത്രാ വിലക്ക്

മേഖലയിലെ സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് തങ്ങളുടെ പൗരന്മാർക്ക് ഇറാഖിലേക്കും ഇറാനിലേക്കും ബഹ്രൈൻ യാത്രാ വിലക്ക് ഏർപ്പെടുത്തി.

ഇറാഖിലെ അത്യാവശ്യമില്ലാത്ത നയ തന്ത്ര വിദഗ്ധരെ അമേരിക്ക തിരിച്ച് വിളിച്ചതും യുദ്ധക്കപ്പലുകളും ബോംബറുകളും മേഖലയിലേക്ക് അയച്ചതും സംഘർഷ സാധ്യത വർധിപ്പിക്കുന്നുണ്ട്.

പൗരന്മാർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകിയ രാജ്യങ്ങളിൽ നിലവിലുള്ള ബഹ്രൈനികൾ എത്രയും പെട്ടെന്ന് അവിടം വിട്ട് പോകണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്