തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

അമീർ കപ്പ് ഫൈനൽ ദിനത്തിൽ മാത്രം ദോഹ മെട്രോയിൽ യാത്ര ചെയ്‌തത്‌ 68000 പേർ

ദോഹ: അമീർ കപ്പ് ഫൈനൽ ദിനമായിരുന്ന വ്യാഴാഴ്ച മാത്രം ദോഹ മെട്രൊയിൽ 68,725 പേർ യാത്ര ചെയ്തതായി റിപ്പോർട്ട്. ഇത് മെട്രോയിൽ ഒരു ദിനം യാത്ര ചെയ്ത ഇത് വരെയുള്ള കണക്കിൽ റെക്കോർഡാണ്.

മെട്രോക്ക് പുറമെ മുവാസലാത്ത് ബസ് സർവീസ് 10,000 കാണികളെയും 6,000 വിദ്യാർത്ഥികളെയും സ്റ്റേഡിയത്തിലെത്തിച്ചിരുന്നു.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും മെട്രോയിലായിരുന്നു സ്റ്റേഡിയത്തിലെത്തിയത്. അമീർ കപ്പ് ഫൈനൽ മാച്ചിനു ആതിഥേയത്വം വഹിച്ച അൽ ജനൂബ് ലോകക്കപ്പ് സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം കൂടിയായിരുന്നു വ്യാഴാഴ്ച നടന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്