തിങ്കളാഴ്‌ച, ജൂൺ 8, 2026
Dammam

ചേന്ദമംഗല്ലൂർ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ജുബൈൽ: ചേന്ദമംഗല്ലൂർ സ്വദേശികളുടെ സൗദി കിഴക്കൻ പ്രവശ്യയിലെ കൂട്ടായ്മയായ  സെപ്ക ജുബൈലിലെ കോർണീഷിൽ നോമ്പുതുറ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം നാട്ടുകാർ പങ്കെടുത്തു. 

പ്രസിഡന്റ് ശൈഖ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സാറബായി ടീച്ചർ   ക്ലാസ്സെടുത്തു. നിഹ്മത്തുള്ള സ്വാഗതവും  യാസിം ജാനിഷ് നന്ദിയും പറഞ്ഞു. ഷദ നഈം ഖിറാഅത്ത് നടത്തി. റഹ്മത്തുള്ള, കെ പി .സലീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group