Monday, September 23, 2024
Saudi ArabiaTop Stories

മക്കയും ജിദ്ദയും ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ മിസൈലാക്രമണം തകർത്തു

മക്കയും ജിദ്ദയും ലക്ഷ്യമാക്കി ഇറാൻ പിന്തുണയുള്ള ഹൂത്തികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം സൗദി വ്യോമ പ്രതിരോധ സേന തകർത്തു.

മക്ക ലക്ഷ്യമാക്കിയും ജിദ്ദ ലക്ഷ്യമാക്കിയും ഹൂത്തികൾ തൊടുത്തു വിട്ട രണ്ട് മിസൈലുകളെ ത്വാഇഫിൻ്റെ ആകാശത്ത് വെച്ച് സൗദി പ്രതിരോധ സേന തകർക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിശുദ്ധ മാസത്തിൽ ഹൂത്തികൾ വിശുദ്ധ ഭൂമികൾക്ക് നേരെ നടത്തിയ മിസൈലാക്രമണത്തെ യമനിലെ ഔദ്യോഗിക സർക്കാർ ശക്തമായി അപലപിച്ചു.

jeddah

കഴിഞ്ഞ മാർച്ചിൽ സൗദിയും യു എ ഇയും ലക്ഷ്യമാക്കി മിസൈലാക്രമണങ്ങൾ നടത്തുമെന്ന് ഹൂത്തികൾ ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ആഴ്ച സൗദിയിലെ എണ്ണ പംബിംഗ് സ്റ്റേഷനു നേരെയും യു എ ഇ എണ്ണക്കപ്പലുകൾക്ക് നേരെയും ആക്രമണം നടന്നിരുന്നു.

മിസൈലാക്രമണം തകർക്കുന്നതിനുള്ള പാട്രിയോട്ട് ഡിഫൻസ് സിസ്റ്റം

സൗദിക്കെതിരെ 200 ലധികം ബാലിസ്റ്റിക് മിസൈലാക്രമണമാണു ഹൂത്തികൾ ഇത് വരെ നടത്തിയിട്ടുള്ളത്. ബഹു ഭൂരിപക്ഷവും ജന വാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ളതായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്