നജ്‌റാനിലെ സുപ്രധാന സിവിലിയൻ കേന്ദ്രത്തിലേക്ക് സ്ഫോടക വസ്തുക്കൾ വഹിച്ച ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്താൻ ശ്രമം
നജ്രാനിനെ സുപ്രധാന സിവിലിയൻ കേന്ദ്രത്തിലേക്ക് സ്ഫോടക വസ്തുക്കൾ വഹിച്ച ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്താൻ ഹൂത്തി ഭീകരർ ശ്രമിച്ചതായി അറബ് സഖ്യ സേന വാക്താവ് കേണൽ തുർക്കി അൽ മാലികി ആരോപിച്ചു.
മക്കക്കും മദീനക്കും നേരെ ഹൂത്തികൾ കഴിഞ്ഞ ദിവസം നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തിനു പിറകെയാണു അതിർത്തി പ്രദേശമായ നജ്രാനു നേരെയും അക്രമണ ശ്രമമുണ്ടായിരിക്കുന്നത്.
സ്വദേശികളും വിദേശികളുമടക്കം പൊതു ജനങ്ങൾ ഇടപെടുന്ന കേന്ദ്രമായിരുന്നു ഹൂത്തികളുടെ ലക്ഷ്യം.
നാശ നഷ്ടങ്ങളെക്കുറിച്ചോ മറ്റോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മേഖലയിൽ സംഘർഷ സാധ്യത ഉടലെടുത്തതിൻ്റെ ശേഷം ഹൂത്തികളുടെ ഭാഗത്ത് നിന്നുള്ള പ്രകോപനമരമായ അക്രമണ നടപടികൾ ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa